തിരുവല്ല : 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ പച്ചക്കറി കൃഷി തുടങ്ങി. നെടുമ്പ്രം പഞ്ചായത്ത് അംഗം ശ്യാം ഗോപി ഉദ്ഘാടനം ചെയ്തു. ഗവേഷണ കേന്ദ്രം മേധാവി ഡോ.വി.ആർ.ഷാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ജി.ജയകുമാർ പ്രസംഗിച്ചു.