1
ഇളംപള്ളിൽ പ്രതീക്ഷ ക്ലബ്ബിൻറെ പുരാവസ്തു പ്രദർശനം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

ഇളംപള്ളിൽ : പയ്യനല്ലൂർ പ്രതീക്ഷ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ദശാബ്ദി ആഘോഷത്തിന് തുടക്കംകുറിച്ച് ശിലാ മ്യൂസിയവുമായി ചേർന്ന് നടത്തുന്ന എക്സിബിഷൻ 2022 തുടങ്ങി. പ്രസിഡന്റ് അനൂപിന്റെ അദ്ധ്യക്ഷതയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനംചെയ്തു. ഡോ. പഴകുളം സുഭാഷ് , ശിലാ സന്തോഷ്, സുപ്രഭ, ആർ.രതി , ജയൻ ബി തെങ്ങമം, വിമൽ കൃഷ്ണൻ, സജീവ് , കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. ഗാന്ധി ഭവന്റെ യുവപ്രതിഭാ പുരസ്കാരം ലഭിച്ച ആർ.രഞ്ജിനിയെ ആദരിച്ചു. പ്രദർശനം നാളെ സമാപിക്കും.