ചെങ്ങന്നൂർ: താലൂക്കിലെ മുഴുവൻ റേഷൻ കടകളിലും വാതിൽപടി വിതരണം പൂർണമായും നടപ്പിലാക്കണമെന്ന് കെ.ആർ.ഇ.എഫ് സംസ്ഥാന ട്രഷറർ മുണ്ട് കോട്ടയ്ക്കൽ സുരേന്ദ്രൻ പറഞ്ഞു. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.എം സലിം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ താലൂക്ക് ഭാരവാഹികളായി പ്രസിഡന്റ് കെ.എം സലിം, സെക്രട്ടറി എം.എസ് സാദത്ത്, ട്രഷറാർ അനസ് പൂവാലം പറമ്പിൽ എന്നിവരടങ്ങുന്ന പതിനഞ്ചഅംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.