പ്രമാടം : പൂങ്കാവിൽ ഭീതിവിതച്ച പേപ്പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകളെയും തെരുവുനായ്ക്കളെയും വളർത്തുമൃഗങ്ങളെയും ഇൗ പേപ്പട്ടി കടിച്ചിരുന്നു. 13 പേരെയാണ് പട്ടി കടിച്ചത്. ഇന്നലെ വൈകിട്ട് പൂങ്കാവ് മാർക്കറ്റിന് സമീപം ആളുകൾക്ക് നേരെ കുരച്ചുകൊണ്ട് പാഞ്ഞടുത്ത പട്ടിയെ നാട്ടുകാർ സംഘടിച്ച് തല്ലിക്കൊല്ലുകയായിരുന്നു. കടിയേറ്റവർക്ക് പ്രതിരോധ വാക്സിനുകൾ ഉറപ്പാക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

മാലിന്യ നിക്ഷേപമാണ് ശല്യം വർദ്ധിക്കാൻ കാരണമെന്ന് പരാതിയുണ്ട്. രാത്രിയിൽ അറവുശാലകളിലയെയും ഇറച്ചിക്കോഴി കടകളിലെയും ഉൾപ്പടെ മാലിന്യങ്ങൾ കവറുകളിലാക്കി തള്ളുന്നത് പൂങ്കാവിൽ പതിവാണ്.