പത്തനംതിട്ട: നീതിയും ന്യായവും നടപ്പാക്കുമ്പോൾ അതിൽ കാരുണ്യസ്പർശം നിഴലിക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചുകുര്യൻ തോമസ് പറഞ്ഞു. കേരള ജനവേദി ഇരുപതാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു.
ജനവേദി ഏർപ്പെടുത്തിയ കാരുണ്യ പുരസ്കാരം ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർക്ക് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് സമർപ്പിച്ചു. നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ, നഗരസഭ മുൻ വൈസ് ചെയർമാൻ പി. കെ. ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, പ്രതിഭ കോളേജ് അഡ്മിനിസ്ട്രേറ്റർ കെ.ആർ അശോക് കുമാർ, ജനവേദി സംസ്ഥാന സെക്രട്ടറി ലൈലാബീവി, വൈസ് പ്രസിഡന്റ് പൊന്നമ്മ മലയാലപ്പുഴ, ജോയിന്റ് സെക്രട്ടറി ഇന്ദിര, ട്രഷറർ ആമിനാ ബീവി എന്നിവർ പ്രസംഗിച്ചു.