പത്തനംതിട്ട: കവിതയുടെ പുതുവഴികളെക്കുറിച്ച് സംവദിച്ച് ' കവിത- വർത്തമാനം' സംസ്ഥാനതല കവിതാ ക്യാമ്പ്. പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പ് വേറിട്ട അനുഭവമായി. കവി എം.ആർ.രേണുകുമാർ ഉദ്ഘാടനംചെയ്തു. എഴുത്തുകൂട്ടം പ്രസിഡന്റ് പ്രീത് ചന്ദനപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡോ.ബി.രവികുമാർ, ഡോ.റോയ്സ് മല്ലശേരി, കുമ്പളത്ത് പദ്മകുമാർ, വിനോദ് ഇളകൊള്ളൂർ, ജി.രഘുനാഥ്, ഡോ.നിബുലാൽ വെട്ടൂർ, ഹരീഷ് റാം എന്നിവർ് പ്രസംഗിച്ചു. കെ.രാജഗോപാൽ, കളത്തറഗോപൻ, കെ.ഇന്ദുലേഖ, കൃപ അമ്പാടി, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, ഒ.അരുൺകുമാർ, കെ.സജീവ് കുമാർ എന്നിവർ ക്ളാസെടുത്തു.