മല്ലപ്പള്ളി: കേരള കോൺഗ്രസ് എംസംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി അജി ദൈവപ്പുര രചിച്ച"ആറാം നിലയിലെ കിളികൾ" എന്ന കഥ ചർച്ച ചെയ്തു.ഗൂഗിൾ മീറ്റിൽ നടന്ന ചർച്ച സംസ്കാര വേദി സാഹിത്യകാരനും പത്രപ്രവർത്തകനുമായ പി.അജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.അനിൽ കാട്ടാക്കട, കോ ഓർഡിനേറ്ററായി പ്രവർത്തിച്ച ചർച്ചാ സമ്മേളനം മായ സന്തോഷിന്റെ കവിതാലാപനത്തോടെ സമാരംഭിച്ചു. പയസ് കുര്യൻ, ഡോക്ടർ സുമ സിറിയക്, റോയി കല്ലറങ്ങാട്ട്, രാധാകൃഷ്ണൻ തെരുവത്ത്, ബേബി സെബാസ്റ്റ്യൻ, അഖിൽ മാടക്കാൽ, രാജു കുന്നിക്കാട്, ബിജു നൈനാൻ മരുതുക്കുന്നേൽ, രചയിതാവ് അജി ദൈവപ്പുര എന്നിവർ സംസാരിച്ചു.