pravasi-
കേരള പ്രവാസി സംഘം പത്തനംതിട്ട ജില്ലാ സമ്മേളനം

റാന്നി : ശബരിമലവിമാനത്താവള നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പീറ്റർ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രഘുനാഥ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വിജയകുമാർ, ബിജു മാത്യു, റാവുത്തർ, രാജേന്ദ്രൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ.പ്രസാദ് , കൃഷ്ണൻപിള്ള , സജീവ് മെനക്കാട്, സുരേഷ് പരുമല, കെ.സുരേന്ദ്രൻ , ജേക്കബ് മാത്യു, ചന്ദ്രഭാനു , ബാബു അടൂർ, ചാണ്ടി മാത്യു എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികമായി പീറ്റർ മാത്യു (പ്രസിഡന്റ്‌ ), ജേക്കബ് മാത്യു, ബാബു അടൂർ,ജോർജ് വർഗീസ്, സലീം റാവുത്തർ (വൈസ് പ്രസിഡന്റുമാർ),രഘുനാഥ് ഇടതിട്ട (സെക്രട്ടറി), ബിജു വർക്കി, കെ.ജി ചന്ദ്രബാനു. രാജേന്ദ്രൻ അടൂർ, പി.ജി പീയൂസ് (ജോ.സെക്രട്ടറിമാർ ),സുരേഷ് പരുമല (ട്രഷറാർ )ഉൾപ്പെടെ 35 അംഗ കമ്മിറ്റിയെ സമ്മേളനത്തിൽ തിരഞ്ഞെടുത്തു.