അടൂർ : പന്തളം തെക്കേക്കര പഞ്ചായത്തിൽ പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കും ശുചീകരണ നടപടികൾക്കും ആരംഭം കുറിച്ചു. പഞ്ചായത്തുതല യോഗ തീരുമാനപ്രകാരം വാർഡുകളിലെ കമ്മിറ്റികൾ പൂർത്തീകരിച്ച് 50 വീടിന് ഒരു സന്നദ്ധപ്രവർത്തക എന്ന നിലയിൽ ആരോഗ്യ വോളണ്ടിയർമാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകി. ഭവന സന്ദർശന പരിപാടികൾക്ക് തുടക്കമായി. 14,15 തീയതികളിൽ സ്പെഷ്യൽ ഡ്രൈവും 16ന് പഞ്ചായത്തുതല ഉദ്ഘാടനവും 17ന് സമ്പൂർണ ഉറവിട നശീകരണ പ്രവർത്തനങ്ങളും 18ന് പൊതുസ്ഥല ശുചീകരണ പ്രവർത്തനങ്ങളും നടക്കും. സ്പെഷ്യൽ ഡ്രൈവിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് നിർവഹിച്ചു. ശ്രീകുമാർ, വിദ്യാധരപ്പണിക്കർ, ജയരാജ് എന്നിവർ നേതൃത്വം നൽകി.