റാന്നി : ചെത്തോങ്ക റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റാന്നി താലൂക്ക് വികസന സമിതിയുടെ തീരുമാനത്തെ അവഗണിച്ച കെഎസ്.ടി.പി അധികൃതരുടെ നടപടിക്കെതിരെ അഡ്വ പ്രമോദ് നാരായൺ എം.എൽ.എ പരാതി നൽകി.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ വികസനത്തിന്റെ ഭാഗമായി ചെത്തോങ്കര മുതൽ എസ്.സി സ്കൂൾപടി വരെയുള്ള ഭാഗം വലിയതോട്ടിലേക്ക് ഇറക്കിയാണ് വീതി കൂട്ടിയിരിക്കുന്നത്.