തിരുവല്ല: അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈൽഫോൺ ഓട്ടോറിക്ഷാ ഡ്രൈവർ തട്ടിയെടുത്തതായി പരാതി. ബുധനാഴ്ച രാത്രി 9.45ന് തിരുവല്ല കെ.എസ്.ആർ.ടി.സി ബസ്‌ സ്റ്റാൻഡിന് മുൻവശത്തുനിന്ന് ഓട്ടോയിൽ യാത്രപോയ അന്യസംസ്ഥാന തൊഴിലാളിയുടെ ഫോൺ തട്ടിയെടുത്തശേഷം ഇവരെ രാത്രിയിൽ ഡ്രൈവർ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടതായാണ് പരാതി. കടപ്ര സൈക്കിൾ മുക്കിന് സമീപം ഇറങ്ങേണ്ട ഇവരെ ചെണ്ടന്നൂർ പാണ്ടനാടിന് സമീപം യാത്രക്കൂലി വാങ്ങിയശേഷം ഇറക്കിവിട്ടു. ഇവിടെ വച്ചാണ് ഒരാളുടെ കൈവശമുള്ള മൊബൈൽ തട്ടിപ്പറിച്ച് വേഗത്തിൽ വാഹനം വിട്ടുപോയത്. പൊലിസ് അന്വേഷണം തുടങ്ങി. അസമയത്ത് അവിടെക്കണ്ട തൊഴിലാളികളെ ചെങ്ങന്നൂർ പൊലിസ് ചോദ്യം ചെയ്തിരുന്നു. നിരപരാധികളെന്ന് മനസിലായപ്പോൾ വിട്ടയച്ചു.