റാന്നി : ഓടയില്ലാത്തതിനാൽ ബൈപാസ് റോഡിൽ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു.
റാന്നി ബൈപാസ് റോഡും അങ്ങാടി കരിങ്കുറ്റി റോഡും ബന്ധിപ്പിക്കുന്ന സ്ഥലത്താണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. ചെറിയ മഴ പെയ്താലും റോഡിൽ നിറയെ വെള്ളമാണ്. ഇരുചക്ര വാഹനങ്ങൾക്ക് ഉൾപ്പെടെയുള്ളവർക്കാണ് ഏറെ ദുരിതം. റോഡിന്റെ വശങ്ങളിൽ ഓടയില്ലാത്തതിനാൽ വെള്ളം റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതാണ് പ്രശ്നത്തിന് കാരണം. ബൈപാസ് റോഡിൽ നിന്നും പേട്ട റോഡിലേക്ക് തിരിയുന്ന വാഹനങ്ങൾളെയാണ് ഇത് ഏറെ ബാധിക്കുന്നത്