മല്ലപ്പള്ളി:. മല്ലപ്പള്ളി ഇൻഡോർ സ്റ്റേഡിയ സംരക്ഷണത്തിന് 37.50 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നകായിക പരിശീലന ക്യാമ്പിന്റെ ഒന്നാം ഘട്ട സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ ബസിലെ യാത്രയും വീട്ടിലും ക്ലാസിലും കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവയുടെ സ്‌ക്രീനുകളിലൊതുങ്ങുന്ന പഠനവും കായികശേഷി കുറഞ്ഞ ഭാവി തലമുറയെയാണ് സൃഷ്ടിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയം സൊസൈറ്റി ചെയർമാൻ ജോസഫ് എം. പുതുശേരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസ്, വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് വടക്കേമുറി, ബിജു പുറത്തൂടൻ, അഡ്വ.സാം പട്ടേരിൽ, ജില്ലാ പഞ്ചായത്ത് മുൻ അംഗം സജി അലക്‌സ്, സൊസൈറ്റി പ്രസിഡന്റ് കുര്യൻ ജോർജ് ഇരുമേട, ഖജാൻജി അഡ്വ.ജിനോയ് ജോർജ്, ജോയിന്റ് സെക്രട്ടറി കെ.സതീഷ് ചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ ബിനോയ് പണിക്കമുറി, ജോസഫ് ഇമ്മാനുവേൽ, കെ.ജി.സാബു, മാത്യു തോമസ്,ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു.