പന്തളം : ബസ് യാത്രക്കാരിയുടെ ഒന്നരപ്പവന്റെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തൂത്തുക്കുടി അണ്ണാനഗർ ഡോർ നമ്പർ 12ൽ ഗണേശിന്റെ ഭാര്യ ദിവ്യയാണ്(30) അറസ്റ്റിലായത്. റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. പന്തളം- അടൂർ റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരി പൂങ്കാവ് ളാക്കൂർ വരോട്ടി റോസമ്മ ശാമുവേലിന്റെ കഴുത്തിൽ കിടന്ന മാലയാണ് കുരമ്പാല ഇടയാടി സ്‌ക്കൂൾ ജംഗ്ഷനു സമീപം വച്ച് പൊട്ടിച്ചെടുത്തത് സംഭവം. ബസ് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിൽ ദിവ്യയിൽ നിന്ന് മാല കണ്ടെടുത്തു. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു.