പന്തളം: പന്തളം നഗരസഭയിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളായ തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലും ഹൈസ്‌കൂളിലും എൽ.പിസ്‌കൂളിലും പാഠ്യവിഷയങ്ങളിലും പാഠ്യാനുബന്ധ വിഷയങ്ങളിലും മികവു പുലർത്തി മാതൃകയാകുന്നു. ഹയർ സെക്കൻഡറി സ്‌കൂളിൽ സകൗട്ട് ആൻഡ് ഗൈഡ് എസ്.പി.സി.എൻ.എസ്.എസ് എന്നീ യൂണിറ്റുകളും ഹൈസ്‌കൂളിൽ ജെ.ആർ.സി, ലിറ്റിൽ കൈറ്റ്‌സ് എന്നിവയുടെ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ നേതൃത്വത്തിൽ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും സമൂഹ നന്മക്കുതകുന്ന ഒട്ടേറെ നൂതന പരിപാടികളും സംഘടിപ്പിച്ച് തോട്ടക്കോണം സ്‌കൂൾ പന്തളത്തിന് മാതൃകയാവുകയാണ്. കഴിഞ്ഞ ദിവസം മദ്ധ്യവേനൽ അവധിയോടനുബന്ധിച്ച് സംഘടിപ്പിച്ച നാടകക്കളരി ഏറെ ശ്രദ്ധ നേടിയിരുന്നു.കഴിഞ്ഞ കുറേ വർഷങ്ങളായി എസ്.എസ്.എൽസിക്ക് നൂറ് ശതമാനം വിജയവും, പ്ലസ്ടുവിന് മികച്ച വിജയവും നേടുന്നത് സ്‌കൂളിനും നാടിനും അഭിമാനമാണ്. സ്‌കൂളിന് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. സ്‌കൂളിൽ എൽ.കെ.ജി മുതൽ പത്താം ക്ലാസുവരെ അഡ്മിഷൻ തുടരുകയാണെന്നന്നും പ്രിൻസിപ്പൽ,ഹെഡ്മാസ്റ്റർമാരായ പി.ഉദയൻ, ഡെയ്‌സി വർഗീസ് , കൗൺസിലർ കെ.ആർ.വിജയകുമാർ , പി.ടി.എ പ്രസിഡന്റുമാരായ ബാബു ,വിനോദ് എന്നിവർ പറഞ്ഞു.