
കോന്നി : നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കോന്നി ഏരിയ സമ്മേളനം.ജില്ലാ സെക്രട്ടറി എസ്.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് ജി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാസെക്രട്ടറി പ്രസന്നാ രാജൻ, കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട, യൂണിയൻ ജില്ലാകമ്മിറ്റി അംഗങ്ങളായ എ.കെ.വിജയൻ, പി.എസ്. കമലാസനൻ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജി.ഗോപകുമാർ (പ്രസിഡന്റ്), കെ.രാഘവൻ (സെക്രട്ടറി),
പി.എസ്.കമലാസനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.