ചെങ്ങന്നൂർ: കൊഴുവല്ലൂർ എസ്.എൻ.ഡി.പി എൽ.പി സ്ക്കൂളിൽ അക്ഷരമുറ്റത്തെ അക്ഷരപ്പൂക്കൾ എന്ന പേരിൽ പൊതു വിദ്യാഭ്യാസ മുന്നേറ്റ ശാക്തീകരണ ശില്പശാല നടത്തി. മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മാകരൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.കെ ഹേമലത മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ സദാനന്ദൻ പ്രബന്ധാവതരണം നടത്തി. സ്കൂൾമാനേജർ കെ.ആർ മോഹനൻ, അങ്കണവാടി ടീച്ചർ വി.സരസ്വതി, പി.ടി.എ പ്രസിഡന്റ് ജി.സുധാ ദേവീഹെഡ്മിസ്ട്രസ് എസ്.ആർ ശ്രീഭ സ്റ്റാഫ് സെക്രട്ടറി വീണ എ.പി നായർ എന്നിവർ സംസാരിച്ചു.