crossway-
കുരുമ്പൻമൂഴി കോസ്‌വേ വെള്ളം മൂടിയ അവസ്ഥയിൽ

റാന്നി : രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് കുരുമ്പൻമൂഴി, കോസ്‌വേയിൽ വെള്ളം കയറി. ഇതോടെ പ്രദേശത്തേക്കുള്ള പ്രധാന ഗതാഗത മാർഗം തടസപ്പെട്ടു. തടികളും ചപ്പുകളും കോസ്‌വേയിൽ നിറഞ്ഞിരിക്കുകയാണ്. പെരുന്തേനരുവി ജല വൈദ്യുതി പദ്ധതി വന്നതിനു ശേഷമാണ് ഇത്രയും വേഗം കോസ്‌വേ മുങ്ങുന്നതെന്നാണ് നാട്ടുകാരുടെ പരാതി. പ്രളയത്തിൽ അടിഞ്ഞു കൂടിയ മണ്ണും ചെളിയും നീക്കം ചെയ്യാതെ ഇതിനു പരിഹാരം ഉണ്ടാക്കാൻ കഴിയില്ല. ഡാമിന് മുകളിൽ കുറച്ചു ഭാഗം മാത്രമാണ് മണ്ണുകൾ നീക്കം ചെയ്തത്. നിലവിലെ സ്ഥിതിയിൽ ഒരു ദിവസം ശക്തമായ മഴ പെയ്താൽ പ്രദേശം ഒറ്റപ്പെടുമെന്ന അവസ്ഥയിലാണ്.