അടൂർ : സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയും കെട്ടുറപ്പും സംരക്ഷിക്കാൻ ജീവനക്കാരും ഭരണ സമിതിയും ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥരും ബാദ്ധ്യസ്ഥരാണെന്ന് കേരള കോ - ഒാപ്പറേറ്റീവ് എംപ്ലോയിസ് കൗൺസിൽ (എ.ഐ.ടി.യു.സി ) സംസ്ഥാന പ്രസിഡന്റ് വിത്സൺ ആന്റണി പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രതിനിധി സമ്മേളനം സി.പി ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.സി. ജില്ലാ പ്രസിഡന്റ് ബെൻസി തോമസ് അദ്ധ്യഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബോബി മാത്തുണ്ണി സ്വാഗതം പറഞ്ഞു. കെ.സി.ഇ.സി സംസ്ഥാന കമ്മിറ്റി അംഗം എം.ജെ ബാബു രക്തസാക്ഷി പ്രമേയവും സംസ്ഥാന കമ്മിറ്റി അംഗം കെ.എൻ. സുദർശനൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടും കണക്കും ജില്ലാ സെക്രട്ടറി ബോബി മാത്തുണ്ണി അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ അസി.സെക്രട്ടറിമാരായ ഡി.സജി, മലയാലപ്പുഴ ശശി,സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം അടൂർ സേതു, അരുൺ കെ.എസ് മണ്ണടി, കെ.സി.ഇ.സി സംസ്ഥാന ട്രഷറർ എം.മധു, കെ.എൻ. സുദർശനൻ,എം.ജെ .ബാബു, ടി.കെ.സോമനാഥൻനായർ, രാജപ്പൻ തോമസ്, മഞ്ചിഷ് വെട്ടൂർ,വിപിൻ പി.പൊന്നപ്പൻ,​ മിനി കുമാരി,​ വീണാ ഇലന്തൂർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബെൻസി തോമസ് (പ്രസിഡന്റ്), ബോബി മാത്തുണ്ണി (സെക്രട്ടറി), അരുൺ കെ.എസ് മണ്ണടി (ട്രഷറാർ ) എന്നിവരെ തിരഞ്ഞടുത്തു.