പന്തളം: അടിസ്ഥാന സൗകര്യം ഇല്ലാതെ ചിറ്റില പാടത്തെ നെൽകർഷകർ ദുരിതത്തിൽ. കരിങ്ങാലി പാടശേഖരത്തിലെ ചിറ്റില പാടത്തെ വൈക്കമൂലഭാഗത്തുണ്ടായ വെള്ളക്കെട്ട് കാരണം നെല്ല് കൊയ്യാൻ പറ്റാത്ത സ്ഥിതിയാണ്. കഴിഞ്ഞ മഴയിൽ വെള്ളം കയറി നല്ലൊരു ഭാഗം കൃഷി നശിച്ചിരുന്നു. ഇപ്പോൾ വീണ്ടും മഴ രൂക്ഷമായതിനെ തുടർന്ന് ഉണങ്ങിത്തുടങ്ങിയ നെല്ലുകൾ കൊയ്യാൻ പറ്റാത്ത സ്ഥിതിയാണ്. കൊയ്ത്ത് മെതിയന്ത്രം ഇറക്കിയാൽ പുതയുന്നുണ്ട്. കൂലിക്ക് ആളെ വച്ച് കെയ്യേണ്ട സ്ഥിതിയാണ് ഇപ്പോൾ.
ഡി വാട്ടറിംഗ് സംവിധാനം ഇല്ലാത്തതും വൈക്ക മൂല ചാൽ നവീകരിക്കാത്തതുമാണ് വെള്ളം കെട്ടി നിൽക്കാൻ കാരണം. അടുത്ത വർഷം കൃഷി ഇറക്കണമെങ്കിൽ ചിറ്റില പാടശേഖരത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കി ഇല്ലെങ്കിൽ പടശേഖരം തരിശിടാൻ കർഷകർ തീരുമാനിച്ചിരിക്കുകയാണ്.