yajnjam
മുത്തൂർ കാരിക്കോട് തൃക്കണ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ദേവസ്വംബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ നിർവ്വഹിക്കുന്നു

തിരുവല്ല: മുത്തൂർ കാരിക്കോട് തൃക്കണ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ദേവസ്വംബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. യജ്ഞ പ്രതിഷ്ഠാകർമ്മം അക്കീരമൺ കാളിദാസ ഭട്ടതിരി നിർവഹിച്ചു. നഗരസഭാദ്ധ്യക്ഷ ബിന്ദു ശ്രീകുമാർ യജ്ഞദീപം തെളിച്ചു. ഉപദേശകസമിതി പ്രസിഡന്റ് ആർ.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ശോഭാ വിനു, പി.സി.ചന്ദ്രശേഖരൻ ഇളയത് എന്നിവർ പ്രസംഗിച്ചു.