തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇ.എൻ.ടി, ഡെർമറ്റോളജി, ഓർത്തോപ്പീഡിക്സ്, ഒഫ്ത്താൽമോളജി, ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് തുടരുന്നു. ക്യാമ്പിൽ അർഹരായവർക്ക് രോഗനിർണയവും ശസ്ത്രക്രിയയും ലാബ് ടെസ്റ്റുകളും സി.റ്റി സ്കാൻ ഉൾപ്പെടെയുള്ള റേഡിയോളജി സേവനങ്ങളും സൗജന്യമായി (മരുന്നുകളുടെയും കൺസ്യൂമബിളുകളുടെയും തുക ഒഴികെ) നടത്തുവാനുള്ള സൗകര്യം ലഭ്യമായിരിക്കും. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്താവുന്ന ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാനായി രാവിലെ 8.30നും വൈകിട്ട് 4നും ഇടയിൽ ബന്ധപ്പെടുക. ഫോൺ: 9495999261, 9495999263.