hos
അടൂർ ജനറൽ ആശുപത്രിക്ക് മുന്നിൽ നടത്തിയ ധർണ്ണ ഡി. സി. സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : ജനറൽ ആശുപത്രിയിലെ ട്രോമാ കെയർ പ്രവർത്തിപ്പിക്കാത്തതിലും ആശുപത്രിയുടെ അടിസ്ഥാനസൗകര്യങ്ങൾക്ക് ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ തേരകത്ത് മണി, തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, എ.സുരേഷ് കുമാർ, എംജി കണ്ണൻ, ഏഴംകുളം അജു, അഡ്വ. ബിജു വർഗീസ്, എസ്. ബിനു, ആനന്ദപ്പള്ളി സുരേന്ദ്രൻ, ബിനു ചക്കലയിൽ, സുധാ നായർ, ഗീത ചന്ദ്രൻ, ഉമ്മൻ തോമസ്, തോട്ടുവാ മുരളി, എം. ആർ. ജയപ്രസാദ്, മാതിരപ്പള്ളി പൊന്നച്ചൻ, ഷിബു ചിറക്കരോട്ട്, ഹരികുമാർ പെരിങ്ങനാട്, കമറുദ്ദീൻ മുണ്ടുതറയിൽ, വാഴുവേലിൽ രാധാകൃഷ്ണൻ, റെജി മാമൻ, ഷാജി മണക്കാല, അഡ്വ. രാജീവ്, പി. കെ. മുരളി, നിസാർ കാവിളയിൽ, വിമല മധു, റെനോ പി രാജൻ, ഫെന്നി നൈനാൻ, ശാന്തൻ പിള്ള, അഡ്വ. അപ്പു, ഷെല്ലി ബേബി, ഷിബു കല്ലുകുഴി, ജി. ജോഗിന്ദർ, ജോസ് കുഴിവിള, നിമേഷ് രാജ്, അംജത് അടൂർ, ബാബു തണ്ണിക്കരോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.