17-pdm-bus-stand

പ​ന്ത​ളം: പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ബ​സ് സ്റ്റാൻ​ഡും വ​ഴി​മു​ട​ക്കി​യാ​യി വീ​പ്പ​യും പ​ന്ത​ളം ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാൻ​ഡിൽ യാ​ത്ര​ക്കാ​രെ​ വ​ല​ച്ച് മാലിന്യവും കുഴിയും.ദുരവസ്ഥക്ക് പരിഹാരം കാണാൻ അ​ധി​കാ​രി​ക​ളെ അ​റി​യി​ച്ചി​ട്ടും ത​യാറാ​കു​ന്നി​ല്ലെന്ന് പരാതി വ്യാപകമാണ്. ബ​സ് സ്റ്റാൻ​ഡിൽ മി​ക്ക​യി​ട​ങ്ങ​ളും പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കു​ഴി രൂ​പപ്പെട്ടനിലയിലാണ്. കുഴിയിൽ വീ​ണ് ബ​സുകൾ​ക്കു കേ​ടു​പാ​ടു​കൾ സം​ഭ​വി​ക്കുന്നതും പ​തി​വാണ്. പ​ല ബ​സുക​ളും സ്റ്റാൻ​ഡിൽ ക​യ​റാ​തെ വെ​ളി​യിൽ നിറു​ത്തി​യാ​ണ് ആ​ളെ ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും. കൂടാതെ സ്റ്റാൻ​ഡി​ലെ ചി​ല്ലറ​ക്കച്ച​വ​ട​ക്കാർ ക​ട​ക​ളിൽ ശേ​ഖ​രി​ക്കു​ന്ന മ​ലി​ന ജ​ലം ഒ​ഴു​ക്കി ക​ള​യു​ന്ന​തും യാ​ത്ര​ക്കാ​രെ​യും സ്റ്റാൻ​ഡി​ലെ​ത്തു​ന്ന​വ​രെ​യും ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നുണ്ട്. പാ​ത്രം ക​ഴു​കു​ന്ന​തുൾ​പ്പെ​ടെ​യു​ള്ള മ​ലി​ന​ജ​ലം ചെ​റി​യ വീ​പ്പ​ക​ളി​ലും വ​ലി​യ ബ​ക്ക​റ്റു​ക​ളി​ലും ശേ​ഖ​രി​ക്കും. ഇ​വ നി​റ​യു​മ്പോൾ നേ​രെ സ്റ്റാൻ​ഡി​ലേ​ക്കു കൊ​ണ്ടു​പോ​യി ഒ​ഴു​ക്കി​വി​ടുന്നതാണ് പതിവ്. ദുർ​ഗന്ധം കാരണം മൂക്ക് പൊത്തി നടക്കേണ്ട സ്ഥിതിയാണ്. ഈ മ​ലി​ന​ജ​ലം ബസ് സ്റ്റാൻഡിലെ കു​ഴി​ക​ളി​ലേ​ക്കാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ബ​സു​ക​ളു​ടെ ച​ക്ര​ങ്ങൾകുഴിയിൽ ഇ​റ​ങ്ങു​മ്പോൾ സ്റ്റാൻ​ഡി​ലെ​ത്തു​ന്ന​വ​രു​ടെ ദേ​ഹ​ത്തേ​ക്ക് മ​ലി​ന​ജ​ലം​തെ​റി​ച്ചു വീ​ഴു​ന്ന​ത് പതിവാണ്. പ​ന്ത​ള​ത്തു ന​ട​പ്പാ​ക്കി​യ ഗ​താ​ഗ​ത പ​രി​ഷ്​ക​ര​ണ​ത്തെ ​തു​ടർ​ന്ന് ടെ​മ്പോ ട്രാ​വ​ലർ, പെ​ട്ടിഓ​ട്ടോ, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങൾ എ​ന്നി​വ പാർ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി ബ​സ് സ്റ്റാൻ​ഡി​ന്റെ കു​റെ ഭാ​ഗം ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​തോ​ടെ സ്റ്റാൻ​ഡിൽ സ്ഥ​ല​സൗ​ക​ര്യവും കു​റ​ഞ്ഞി​ട്ടുണ്ട്.

വാടക ഇനത്തിൽ നഗരസഭയ്ക്ക് കിട്ടുന്നത് നല്ല തുക

7.56 ല​ക്ഷം രൂ​പ​യ്​ക്കാ​ണ് ഇ​പ്രാ​വ​ശ്യം ബ​സ് സ്റ്റാൻ​ഡി​ലെ ഫീ​സ് പി​രി​ക്കാ​നു​ള്ള അ​വ​കാ​ശം ലേ​ലം ചെ​യ്​തു കൊ​ടു​ത്തി​ട്ടി​ട്ടു​ള്ള​ത്. ല​ക്ഷ​ങ്ങൾ വാ​ട​ക​യാ​യി ക​ട​ക​ളിൽ നി​ന്നും മാ​സം​തോ​റും ല​ഭി​ക്കു​ന്നു​മു​ണ്ട്. എ​ന്നി​ട്ടും ബ​സ് സ്റ്റാൻ​ഡി​ലെ ഭൗ​തി​ക​മാ​യ സൗ​ക​ര്യ​ങ്ങൾ മെ​ച്ച​പ്പെ​ടു​ത്താ​നോ അ​റ്റ​കു​റ്റ​പ്പ​ണി​കൾ ന​ട​ത്താ​നോ യാ​ത്ര​ക്കാർ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​കൾ ഒ​ഴി​വാ​ക്കാ​നും അ​ധി​കൃ​തർ ത​യാറാ​കു​ന്നി​ല്ല.