അടൂർ :ഉപനിഷത്തുകളിലെയും പുരാണേതിഹാസങ്ങളിലെയും കഥകളുടെ സാരാംശം ഉൾക്കൊള്ളുകയും ആചാര്യന്മാരുടെ മഹത് വചനങ്ങൾക്കനുസൃതമായി പ്രവൃത്തിക്കുകയും ചെയ്താൽ ജീവിതവിജയം നേടാനാകുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരള ഹിന്ദുമതപാഠശാല അദ്ധ്യാപക പരിഷത്തിന്റെ 43-ാം വാർഷികത്തോടനുബന്ധിച്ചുള്ള വിജ്ഞാന കലാ മത്സരങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. . പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്ര സെക്രട്ടറി കെ.അഖിൽ കുമാർ അദ്ധ്യക്ഷനായിരുന്നു. ചടയമംഗലം ജ്ഞാനാനന്ദാശ്രമത്തിലെ ദയാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും സമ്മാനദാനവും നടത്തി. പരിഷത്ത് പ്രസിഡന്റ് വി.കെ.രാജഗോപാൽ, ജനറൽ സെക്രട്ടറി കുടമാളൂർ രാധാകൃഷണൻ, രാമചന്ദ്രൻ ഉണ്ണിത്താൻ, മീനടം ഉണ്ണികൃഷ്ണൻ, എൻ.മുരളീധരൻപിള്ള, സി.ജി. അനിൽ കുമാർ, എൻ.വെങ്കിടാചലശർമ്മ, ബി. ശ്രീലേഖ എന്നിവർ പ്രസംഗിച്ചു. പൊൻകുന്നം പുതിയകാവ് ദേവി വിലാസം മതപാഠ ശാല ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി . കലാമത്സരങ്ങളിൽ പെരിങ്ങനാട് സനാതന ധർമ്മ മതപാഠശാലക്കാണ് സമ്മാനം, വിവിധ മത്സരങ്ങളിൽ ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം, തട്ടയിൽ ഒരിപ്പുറം മതപാഠശാല എന്നിവരും സമ്മാനാർഹരായി.