അടൂർ : അപ്ളൈഡ് സയൻസ് കോളേജ് വീട്ടമ്മമാർക്കായി നടത്തുന്ന ആറുമാസത്തെ സൗജന്യ കോഴ്സുകളുടെ ഉദ്ഘാടനവും വികസന സമിതി രൂപീകരണവും ഇന്ന് വൈകിട്ട് 4 ന് കോളേജ് ഒാഡിറ്റോറിയത്തിൽ നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്യും. നഗരസഭാ ചെയർമാൻ ഡി. സജി അദ്ധ്യക്ഷതവഹിക്കും. ഐ. എച്ച്. ആർ. ഡി ഡയറക്ടർ ഡോ. പി. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. വാർഡ് കൗൺസിലർ റോണി പാണംതുണ്ടിൽ, ഷൈമോൾ, അഡ്വ. മണ്ണടി മോഹൻ, ഗീത, അഡ്വ. മനോജ്, ആർ. ഉണ്ണികൃഷ്ണപിള്ള, ബാബുജോൺ, ഏഴംകുളം അജു, അനിൽ നെടുമ്പള്ളിൽ, ഡോ. വർഗീസ് പേരയിൽ, പ്രൊഫ. ഡി. കെ. ജോൺ, അടൂർ നൗഷാദ്, മണ്ണടി പരമേശ്വരൻ, കോളേജ് പ്രിൻസിപ്പൽ ഡോ. പി. ലത, പി. ടി. എ സെക്രട്ടറി വിനോദ് വി. രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.