തിരുവല്ല: വ്യവസായ വകുപ്പ് നടപ്പാക്കുന്ന സർക്കാരിന്റെ ‘ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ’ പദ്ധതിയുടെ അവബോധന ക്ലാസ് 21ന് രാവിലെ 10 മുതൽ വള്ളംകുളം ഗ്രാമവിജ്ഞാൻ കേന്ദ്രത്തിൽ നടക്കും. ഇരവിപേരൂർ പഞ്ചായത്ത് പരിധിയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുവർക്കാണ് ക്ലാസ്. പ്രവാസികൾ, വനിതകൾ, അഭ്യസ്തവിദ്യർ, യുവാക്കൾ തുടങ്ങി പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പങ്കെടുക്കാം. ബാങ്ക് വായ്പ ലഭിക്കാനുള്ള നടപടികൾ, സർക്കാർ സബ്‌സിഡിക്കുള്ള മാർഗങ്ങൾ, ലൈസൻസ്, എൻ.ഒ.സി. കിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവ വിശദീകരിക്കും. പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9400930349.