തിരുവല്ല: റാന്നി ചെറുവാഴക്കുന്നേൽ പരേതനായ റവ. സി.കെ. വറുഗീസിന്റെ ഭാര്യ മറിയാമ്മ വറുഗീസ് (95) നിര്യാതയായി. സംസ്കാരം നാളെ 12.30 ന് റാന്നി ക്രിസ്തോസ് മാർത്തോമ്മാ പള്ളിയിൽ ഗ്രിഗോറിയോസ് മാർ സ്തേഫാനോസിന്റെ മുഖ്യകാർമ്മികത്വത്തിൽ. അത്തിക്കയം പുന്നമൂട്ടിൽ ചക്കിട്ടയിൽ കുടുംബാംഗമാണ്. മക്കൾ: രാജൻ സി.വറുഗീസ്, തോമസ് സി. വറുഗീസ്, ഡോ. ഏബ്രഹാം സി. വറുഗീസ്, സൂസൻ പ്രകാശ് തോമസ്, ആനി സുനിൽ മാത്യു. മരുമക്കൾ: ജെനി രാജൻ (കുറ്റിൽ ഇസ്താന, കോഴഞ്ചേരി), ആലീസ് തോമസ് (മുളമൂട്ടിൽ, ചാത്തങ്കേരി), ഷെറി ഏബ്രഹാം (ചാലുമാട്ട്, അയിരൂർ), പ്രകാശ് തോമസ് (കിണറ്റുകര, കോയമ്പത്തൂർ), സുനിൽ വി. മാത്യു (നെല്ലുവേലിൽ, റാന്നി).