അടൂർ : കെ.എസ്.കെ.ടി യു സംസ്ഥാന ഭാരവാഹിയായിരുന്ന മുൻ എം.എൽ.എ ബി.രാഘവന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും 14ന് വൈകിട്ട് സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാഷ് ഉദ്ഘാടനം ചെയ്ത് ജില്ലയിലേക്ക് പ്രവേശിച്ച ജാഥയ്ക്ക് അടൂരിൽ സ്വീകരണം നൽകി. ഗാന്ധി പാർക്കിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ കെ.എസ്.ആർ.ടി.സി കോർണറിൽ എത്തിയ ജാഥയെ യൂണിയൻ ഏരിയ സെക്രട്ടറി എസ്.ഷിബുവും പ്രസിഡന്റ് സി.അജിയും ചേർന്ന് സ്വീകരിച്ചു. സ്വീകരണയോഗത്തിൽ ജാഥാ ക്യാപ്റ്റൻ എ.ഡി കുഞ്ഞച്ചൻ, സി.രാധാകൃഷ്ണൻ, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എസ് മനോജ്, ടി.രാജേന്ദ്രൻ, എം.എസ് രാജേന്ദ്രൻ,പി.എസ് കൃഷ്ണകുമാർ, ആർ.അശോകൻ, കെ.പി ചന്ദ്രഹാസൻ, അവിനാഷ് പള്ളീനഴികത്ത്, സാറാമ്മാ ഗോപാലൻ, ജയകുമാർ, അഡ്വ.എസ്.രാജീവ്, ഒ.പി ഷിബു, കൃഷ്ണദാസ്, എം.ഉദയകുമാർ, സുഭാഷ് വാസുദേവൻ എന്നിവർ സംസാരിച്ചു.