കൊടുമൺ: വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിന്നോടാനുബന്ധിച്ചു സ്‌നേഹസ്പർശത്തിന്റെയും രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് ധനസഹായവും ഭക്ഷണ/പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് വിജയൻ നായർ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ ജോസ് പള്ളിവാതുക്കൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സുരേഷ്, പഞ്ചായത്തംഗം ലിസി റോബിൻസ്, മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഗീതാദേവി തുടങ്ങിയവർ പങ്കെടുത്തു.