citu
ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എം.ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു.ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ബഥേൽ ജംഗ്ഷനിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. പ്രതിഷേധ സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എം.കെ.മനോജ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബിനു സെബാസ്ത്യൻ, പി.ആർ.രമേശ് കുമാർ, സജീവ് കുടനാൽ, വിനോദ് വി, രഞ്ചിത്ത്, കെ.കെ സുരേഖ.സി, മോഹൻകുമാർ, സജി.കെ.എന്നിവർ സംസാരിച്ചു.