ചെങ്ങന്നൂർ: പ്രളയത്തിൽ അടിഞ്ഞുകൂടിയ ചെളിനീക്കം ചെയ്യുന്നു എന്നപേരിൽ കോടികളുടെ മണൽ പമ്പയിൽയിൽ നിന്ന് കടത്തുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ആരോപിച്ചു. ശാസ്ത്രീയ പഠനമില്ലാതെ പമ്പയിൽ നിന്ന് ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ വളരെ ആഴത്തിൽ മണലെടുത്ത് കടത്തുകയാണ്. വരട്ടാർ പുനരുജ്ജീവനത്തിന്റെ പേരിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കാതെയാണ് ചെളി നീക്കംചെയ്യുന്നെന്ന വ്യാജേന കൊള്ള നടത്തുന്നത്. ജില്ലാ ഭരണകൂടവും സർക്കാരും അടിയന്തരമായി ഇടപെടണമെന്ന് ഗോപകുമാർ ആവശ്യപ്പെട്ടു.