ചെങ്ങന്നൂർ: മുളക്കുഴ ജി.വി.എച്ച്.എസിലെ 1997 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ പൂർവ വിദ്യാർത്ഥി സംഗമം നടത്തി. മുൻ പ്രിൻസിപ്പൽ പി.എസ് ലളിതഭായ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം അനുപമ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഒരു വട്ടം കൂടി എന്നു പേരിട്ട സംഗമത്തിൽ അദ്ധ്യാപകരെ ആദരിച്ചു. സഹപാഠിയും മോസ്‌കോ സ്‌കോൾട്ടക് സർവകലാശാല സീനിയർ റിസർച്ച് സയന്റിസ്റ്റുമായ ഡോ.ബിജു വി.സിയെ ചടങ്ങിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് എം.എച്ച്. റഷീദ്, എസ്.രതീഷ്, ഡോ.ബിജു വി.സി, ജോൺ ഫിലിപ്പ്, വി.ശ്രീജിത്ത്, സുരേന്ദ്രപ്പണിക്കർ, തോമസ് മാത്യു, ബാബു സേനൻ, സതിയമ്മ എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകരും പൂർവ വിദ്യാർഥികളും അനുഭവങ്ങളും ഓർമകളും പങ്കുവച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. പുതിയ അദ്ധ്യയന വർഷത്തിൽ യൂണിഫോം ബെൽറ്റുകൾ സംഭാവന നൽകാനും തീരുമാനിച്ചു.