അടൂർ: കുളനട മാന്തുക എമിനൻസ് കോളനി ശ്രീപദ്മത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ തങ്കമ്മയെ മിത്രപുരം കസ്തൂർബ ഗാന്ധിഭവൻ ഏറ്റെടുത്തു.78 വയസുകാരിയായ തങ്കമ്മ രോഗിയാണ്. ഏക മകൻ മണിയനും ഭാര്യ പത്മകുമാരി അമ്മയും തിരുവനന്തപുരത്ത് ഹൃദയ സംബന്ധമായ രോഗങ്ങൾ മൂലം ചികിത്സയിലാണ്. തങ്കമ്മയുടെ ജീവിതദുരിതം വാർഡ് കൗൺസിലർ ഐശ്വര്യ ജയചന്ദ്രനും മുൻ കുളനട പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനടയും ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജനെ അറിയിക്കുകയായിരുന്നു. ഗാന്ധിഭവൻ ഡയറക്ടർ കുടശനാട് മുരളി, ചെയർമാൻ പഴകുളം ശിവദാസ്,ദീപ ,അഞ്ജന,ഗീത എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഏറ്റെടുത്തത്.