പന്തളം : മുളമ്പുഴ തുരുത്തിക്കര റിട്ട. സബ് ഇൻസ്പെക്ടർ (ബി.എസ്.എഫ്) ബേബി തുരുത്തിക്കര (69) നിര്യാതനായി. കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയായിരുന്നു. സംസ്കാരം നാളെ 3ന് പന്തളം മുടിയൂർക്കോണം സെന്റ് ജോസഫ് മലങ്കര സിറിയൻ കത്തോലിക്കാ പള്ളിയിൽ. ഭാര്യ : ലീലാമ്മ ബേബി, പുതുപറമ്പിൽ തട്ടയിൽ കുടുംബാംഗമാണ്. മക്കൾ : ലിന്റാ ബിനു (കുവൈറ്റ്), ലെക്സി ബിജു, ജാക്സൺ ബേബി. മരുമക്കൾ : ബിനു വർഗീസ് (കുവൈറ്റ്), ബിജു ചെറിയാൻ (സൗദി).