ചെങ്ങന്നൂർ: എസ്.എൻ കോളേജിൽ ഫിസിക്സ്, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 25ന് വൈകിട്ട് 5ന് മുൻപായി sncchengannur@gmail.com എന്ന മെയിലിൽ ബയോഡേറ്റ അയയ്ക്കണം. അപേക്ഷകർ കോട്ടയം കോളേജ് വിദ്യാഭ്യാസ ഉപ മേധാവിയുടെ കാര്യാലയത്തിൽ പേര് രജിസ്ട്രർ ചെയ്തവരായിരിക്കണം. നെറ്റ് യോഗ്യതയുളളവർക്ക് മുൻഗണന ലഭിക്കും. ഇന്റർവ്യൂ തീയതി മെയിലിൽ അറിയിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.