കോന്നി: മാമൂട്ടിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ വൈദ്യുതി പോസ്റ്റിലിടിച്ച് തിരുവനന്തപുരം സ്വദേശികളായ അഞ്ച് തീർത്ഥാടകർക്ക് പരിക്കേറ്റു. ഇവർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പമ്പയിൽ നിന്ന് തിരുവന്തപുരത്തേക്കു വരികയായിരുന്ന വാഹനമാണ് ഇന്നലെ പുലർച്ചെ 4 : 40 ന് അപകടത്തിൽപ്പെട്ടത്.