ചെങ്ങന്നൂർ: തിളച്ച എണ്ണയിൽ വീണ് പൊള്ളലേറ്റ പാചകത്തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ സദ്ദാം (27) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. മുളക്കുഴയിലെ കേറ്ററിംഗ് സ്ഥാപനത്തിലെ അടുക്കളയിൽ ചിക്കൻ വറക്കുന്നതിനു വേണ്ടി തിളപ്പിച്ച എണ്ണയിൽ കാൽ വഴുതി വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സദ്ദാമിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരിച്ചു. .