stolen-

കോന്നി: തേക്കുതോട് ജംഗ്ഷനിലെ കടകളിൽ മോഷണം. അതുല്യ സ്റ്റോഴ്സ്, കൊച്ചുതോട്ടത്തിൽ
പമ്പ പച്ചക്കറി കട എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്. സമീപത്തെ തുക്കാനാൽ പലചരക്ക് കടയുടെ ഓട് പൊളിച്ച് മോഷണത്തിന് ശ്രമിച്ചിട്ടുണ്ട്. അതുല്യ സ്റ്റോഴ്‌സിൽ നിന്ന് 5000 രൂപയും കൊച്ചുതോട്ടത്തിൽ പച്ചക്കറി കടയിൽ നിന്ന് 2000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. മുന്ന് കടകളും ഒരേ കെട്ടിടത്തിലാണ് .തേക്കുതോട് തുക്കാനാൽ കുഞ്ഞുകുഞ്ഞിന്റേതാണ് കെട്ടിടം. തുക്കാനാൽ പലചരക്ക് കടയിൽ മുൻപ് മോഷണം നടന്നതിനാൽ മുകളിൽ തട്ട് പണിതിരുന്നു ഇതിനാലാണ് അകത്തു കടക്കാൻ കഴിയാതിരുന്നത്. തണ്ണിത്തോട് പൊലീസ് കേസെടുത്തു.