pooram

ഓമല്ലൂർ : ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ ആറാം ഉത്സവമായ ഇന്ന് പൂരക്കാഴ്ചയും കുടമാറ്റവും പെരുവനം കുട്ടൻമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളവും കൊട്ടിക്കയറും. ആറാട്ടിന് ഒൻപത് ഗജവീരന്മാർ അണിനിരക്കും. ഐമാലി കിഴക്ക് കരയുടെ വകയാണ് ഇന്നത്തെ ഉത്സവം.
രാവിലെ എട്ടിന് ഗുരുവായൂർ നന്ദന് സ്വീകരണവും തൃശൂർ പാറമേക്കാവ് വിഭാഗത്തിന്റെ ആനച്ചമയ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
ഗുരുവായൂർ ദേവസ്വം വക ആനയാണ് നന്ദൻ. ഗുരുവായൂർ ക്ഷേത്ര ഉത്സവ ആറാട്ടിന് ഭഗവാന്റെ പഞ്ചലോഹ തിടമ്പ് ഏറ്റുകയും തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ തിടമ്പ് എടുക്കുകയും ചെയ്യുന്നത് ഗുരുവായൂർ നന്ദനാണ്‌.

ഒാമല്ലൂരിൽ ഇന്ന്

രാവിലെ 9ന് ശ്രീഭൂതബലി എഴുന്നെള്ളത്ത്. ഉച്ചയ്ക്ക് 1.30ന് ഓട്ടൻതുള്ളൽ, 3ന് ആറാട്ട് എഴുന്നെള്ളിപ്പും സേവയും. 5.30ന് മാർക്കറ്റ് ജംഗ്ഷനിൽ കുടമാറ്റം. 6.30ന് അദ്ധ്യാത്മിക പ്രഭാഷണം. രാത്രി എട്ട് മുതൽ പാണ്ടിമേളം. 9ന് ആറാട്ട് തിരിച്ചെഴുന്നള്ളത്തും സേവയും. രാത്രി 10ന് ലയ രാഗ സമർപ്പണം.