പത്തനംതിട്ട: ഒാൾ കേരള ലീഗൽ മെട്രോളജി ലൈസൻസീസ് എംപ്ളോയീസ് യൂണിയൻ ജില്ലാ സമ്മേളനം എ.എെ.ട‌ി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഇന്ദുശേഖരൻനായർ, ലീഗൽ മെട്രേോളജി ഡെപ്യൂട്ടി കൺട്രോളർ കെ.ആർ.വിപിൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം, വ്യാപാരി വ്യവസായി ഏകോപനസമിതി താലൂക്ക് പ്രസിഡന്റ് വിനോദ് സെബാസ്റ്റ്യൻ, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബാബുജി ഡാനിയേൽ, എം.ജി സോമൻ എന്നിവർ പ്രസംഗിച്ചു.