അടൂർ : കേരള പുലയ ധർമ്മ മഹാസഭയുടെ താലൂക്ക് കമ്മിറ്റി രൂപീകരണയോഗം അടൂർ എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ കെ.പി.ഡി.എം. എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീനിയർ ഡയറക്ടർ ബോർഡ് അംഗം പി.ഒ കൃഷ്ണൻ ഗുരു മഹാത്മാ അയ്യൻകാളി സ്മരണയ്ക്ക് നേതൃത്വം നൽകി. ഭാരവാഹികൾ : ജി.ആർ. രഘു (പ്രസിഡന്റ്), എം.കെ.സുരേഷ്, ലീലാ തെങ്ങമം (വൈസ് പ്രസിഡന്റുമാർ), സി.അജീഷ് (സെക്രട്ടറി), ആർ. അഭിലാഷ്, സുമാ വിനോദ് (അസി.സെക്രട്ടറിമാർ), സുധീശൻ പൂതങ്കര (ഖജാൻജി).