തിരുവല്ല: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി, ജില്ലാ അന്ധതാ നിയന്ത്രണ സമിതി, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 21ന് തിരുവല്ല ഡയറ്റ് ഹാളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്തക്രിയയും നടക്കും. രാവിലെ 8 മുതൽ ഒന്നുവരെയാണ് ക്യാമ്പ്. തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവരെ ഉച്ചയ്ക്ക്ശേഷം തിരുനെൽവേലിക്ക് കൊണ്ടുപോകും. അരവിന്ദ് കണ്ണാശുപത്രിയിലെ ഡോക്ടറർമാർ ക്യാമ്പിന് നേതൃത്വം നൽകുമെന്നും ആർ.ഡി.ഒ കെ.ചന്ദ്രശേഖരൻ നായർ, റെഡ്ക്രോസ് ഭാരവാഹികളായ ബാബു കല്ലുങ്കൽ, എം.പി. ഗോപാലകൃഷ്ണൻ, എം. സലിം, സാമുവൽ ചെറിയാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.