പത്തനംതിട്ട: രണ്ട് പോക്‌സോ കേസുകളിലെ പ്രതികൾക്ക് പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി ജയകുമാർ ജോൺ ശിക്ഷ വിധിച്ചു. അടൂർ ഏറത്ത് മണക്കാല ജസ്റ്റിൻ ഭവനിൽ ജയിൻ സോളമന് (32) 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വടശേരിക്കര സ്വദേശിനിയായ 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് ശിക്ഷ.
മറ്രൊരു കേസിൽ കരുനാഗപ്പള്ളി തഴവാ കുതിരപ്പന്തി കോട്ടമേൽ വടക്കേതിൽ വീട്ടിൽ ഉണ്ണികൃഷ്ണന്(40) 60 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കേസിന്റെ വിചാരണ സമയത്ത് പ്രതി മുങ്ങിയതിനാൽ തടവ് കാലാവധി കോടതി കൂട്ടുകയായിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി 17വയസുള്ള കലഞ്ഞൂർ സ്വദേശിനിയെ പീഡിപ്പിച്ചതായാണ് കേസ്. . പ്രിൻസിപ്പൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്‌സൺ മാത്യൂസ് ഹാജരായി.