പ്രമാടം : പ്രമാടം പഞ്ചായത്ത് 2022 -23 വാർഷിക പദ്ധതി രൂപീകരണ കുടുംബ യോഗങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് എൻ. നവനിത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് അമ്യത സജയൻ അദ്ധ്യക്ഷത വഹിച്ചു. സ്​റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എം മോഹനൻ, ജി.ഹരികൃഷ്ണൻ, രാജി സി ബാബു, സി.ഡി.എസ് ചെയർ പേഴ്‌സൺ ബിന്ദു അനിൽ, ആർ.രംഗനാഥ്, ഉഷ ശിവൻ , പഞ്ചായത്ത് അസി.സെക്രട്ടറി മിനി തോമസ് എന്നിവർ പ്രസംഗിച്ചു.