കോന്നി: അപ്പർകുട്ടനാടിന് പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി.എസ് സി മുഖേന നടത്തണമന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന നിർവാഹക സമിതി അംഗം പി.വി ജോസഫ്, ജി.സ്റ്റാലിൻ ,സി.സത്യദാസ്, എൻ .എസ് രാജേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.എൻ.അനിൽ (പ്രസിഡന്റ് ), കെ.എസ്. ശ്രീകല, രമേശ് ചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), സി.സത്യദാസ് (സെക്രട്ടറി) കെ.ശാന്ത, പി. ബാലചന്ദ്രൻ (ജോ.സെക്രട്ടറിമാർ ), ബിജു.എം. ശാമുവേൽ (ട്രഷറർ). എന്നിവരെ തിരഞ്ഞെടുത്തു.