തണ്ണിത്തോട് : ഗ്രാമപഞ്ചായത്ത് പരിധിയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിൽക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും ഉടമസ്ഥർ സ്വയം മുറിച്ചുമാറ്റിയ ശേഷം ഓഫീസിൽ രേഖാമൂലം അറിയിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം തുടർന്നുണ്ടാകുന്ന അപകടങ്ങൾക്ക് ഉടമസ്ഥർ മാത്രമായിരിക്കും ഉത്തരവാദികൾ. ഇവർക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കും.