പത്തനംതിട്ട : കോഴഞ്ചേരി, കോന്നി താലൂക്കുകളുടെ പരിധിയിൽ ഉൾപ്പെടുന്ന, ബാങ്ക് വായ്പ എടുത്ത് റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന കുടിശികക്കാർക്കുവേണ്ടി ജില്ലാ ഭരണകൂടവും, പത്തനംതിട്ട ലീഡ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന കുടിശിക നിവാരണ മേള 23, 24 തീയതികളിൽ നടക്കും. കോഴഞ്ചേരി താലൂക്ക് പരിധിയിലുള്ള കുടിശികക്കാർക്ക് 23 ന് ഇലന്തൂർ ബ്ലോക്ക് ഓഫീസിലും കോന്നി താലൂക്ക് പരിധിയിലുള്ള കുടിശികക്കാർക്ക് 24 ന് കോന്നി ബ്ലോക്ക് ഓഫീസിലുമാണ് മേള നടത്തുന്നത്. രാവിലെ 9ന് ആണ് മേളകൾ ആരംഭിക്കുന്നത്.