
പത്തനംതിട്ട : ജില്ലയിലെ റേഷൻകടകളിൽ പുതുതായി ലൈസൻസികളെ നിയമിക്കുന്നതിന് സർക്കാർ അനുമതി ലഭിച്ച 19 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിൽ ലൈസൻസികളെ നിയമിക്കുന്നത് സംവരണ വിഭാഗങ്ങളായ, പട്ടികജാതി, പട്ടികവർഗ , ഭിന്നശേഷി എന്നീ വിഭാഗക്കാർക്ക് മാത്രമായിരിക്കും. ലൈസൻസികളെ നിയമിക്കുന്നതിന് വിജ്ഞാപനം ഇറക്കിയിരിക്കുന്ന താലൂക്ക്, റേഷൻകട നമ്പർ, പഞ്ചായത്ത്, വില്ലേജ് , സ്ഥലം, വിഭാഗം എന്നിവ ഉൾപ്പെട്ട ലിസ്റ്റ് ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും.അപേക്ഷയുടെ പകർപ്പും അനുബന്ധ വിവരങ്ങളും സിവിൽ സപ്ലൈസ് വകുപ്പിന്റെ www.civilsupplieskerala.gov.in എന്ന വെബ് സൈറ്റിലും ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്.