കോന്നി: ഗ്രാമപഞ്ചായത്ത് 18-ാം വാർഡിലെ (ചിറ്റൂർ മുക്ക്) ഉപതിരഞ്ഞെടുപ്പിൽ 74 .15 ശതമാനം പോളിങ്ങ്. 1501 വോട്ടർമാരിൽ 1013 പേർ വോട്ട് ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന യു.ഡി.എഫിലെ ബാലന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. പി.ഗീത (എൽ.ഡി.എഫ്), അർച്ചന ബാലൻ (യു.ഡി.എഫ് ), പി.എ.അജയൻ (എൻ.ഡി.എ) എന്നിവരാണ് സ്ഥാനാർത്ഥികൾ വോട്ടണ്ണൽ ഇന്ന് രാവിലെ 10 മുതൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കും.